തൃശൂർ: കുടുംബശ്രീയുടെ ഏഴാമത് സംസ്ഥാനതല ബഡ്സ് കലോത്സവം "തില്ലാന’യിൽ ആവേശപ്പോരാട്ടത്തിനൊടുവിൽ 53 പോയിന്റുമായി വയനാട് ജില്ലയ്ക്കു ഹാട്രിക് കിരീടം. 2024, 2025 വർഷങ്ങളിലും വയനാടിനായിരുന്നു കിരീടം.
44 പോയിന്റുമായി തൃശൂർ രണ്ടാംസ്ഥാനവും 29 പോയിന്റുമായി തിരുവനന്തപുരം മൂന്നാംസ്ഥാനവും നേടി. 19 പോയിന്റുള്ള മലപ്പുറം നാലാമതും 17 പോയിന്റുമായി പത്തനംതിട്ട അഞ്ചാമതുമാണ്.
തൃശൂർ ജില്ലയിലെ തളിർ ബഡ്സ് സ്കൂളിലെ ടി.എസ്. വൈദേഹിയാണു കലാതിലകം. തിരുവനന്തപുരം ബാലരാമപുരം ബിആർസിയിലെ അഭിനവ് ഹരിപ്രസാദ് കലാപ്രതിഭയായി.
മന്ത്രി ഡോ. ആർ. ബിന്ദു വിജയികൾക്ക് പുരസ്കാരം സമ്മാനിച്ചു. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.